കണ്ണൂർ: കണ്ണൂർ കണ്ണപുരം പാലത്തിനടുത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം. വടകര സ്വദേശി ബിന്ദുവാണ് മരിച്ചത്. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്ന് പയ്യങ്ങാടിയിലേക്ക് പോയ ബസിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ബസിൽ സഞ്ചരിച്ചിരുന്നവർക്ക് നിസാര പരിക്കുകൾ മാത്രമേയുള്ളൂ.
കണ്ണൂരിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു: നിരവധി പേർക്ക് പരിക്ക്
News@Iritty
0
إرسال تعليق