വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇന്ത്യാനയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റ് ഗുരുതരമായ അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. ജോര്‍ദ്ദാന്‍ ആന്ദ്രാഡ് എന്ന 24 കാരനാണ് വരുണ്‍ എന്ന വിദ്യാര്‍ത്ഥിയ്ക്ക് നേരെ കത്തി പ്രയോഗിച്ചത്. ഞായറാഴ്ച രാവിലെ ഇന്ത്യാനയിലെ വാല്‍പരൈസോയിലെ ഒരു ജിമ്മില്‍ വെച്ചായിരുന്നു ആക്രമണം. അക്രമത്തിന്റെ കാര്യം അറിവായിട്ടില്ല.
സംഭവത്തിന് പിന്നാലെ കൊലപാതകശ്രമത്തിന് അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുത്തേറ്റ് ശരീരത്ത് അനേകം മുറിവുകള്‍ ഉണ്ടായ വരുണിനെ ഉടന്‍ തന്നെ ഫോര്‍ട്ട് വെയ്ന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഇയാളുടെ നില ഗുരതരമാണെന്നും പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വരുണിന്റെ അവസ്ഥ വളരെ ഗുരുതരാമാണെന്നും രക്ഷപ്പെടാന്‍ സാധ്യത അഞ്ചു ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഞായറാഴ്ച രാവിലെ 9 മണിക്ക് (പ്രാദേശിക സമയം) തലയ്ക്ക് പരിക്കേറ്റ വരുണിനെ മസാജ് ചെയറില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ മറ്റ് ജിം അംഗങ്ങള്‍ പോലീസിനെ 1270 സ്‌ട്രോങ്‌ബോ സെന്റര്‍ ഡ്രൈവിലെ പ്ലാനറ്റ് ഫിറ്റ്‌നസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയതായി വാല്‍പാറൈസോ പോലീസ് പറഞ്ഞു. കൗണ്ടറില്‍ തളം കെട്ടിയ നിലയില്‍ രക്തവും മടക്കാനുള്ള കത്തിയും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മടക്കുന്ന കത്തി മെനാര്‍ഡ്സ് കടയില്‍ പെട്ടികള്‍ തുറക്കാന്‍ ഉപയോഗിച്ചിരുന്ന ആന്‍ഡ്രേഡിന്റെതായിരുന്നു.
ഈ വര്‍ഷം ജനുവരി 23 ന് ഇന്ത്യന്‍ യുവതിയെ സഹപ്രവര്‍ത്തകനായ കെവിന്‍ ഡേവ് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥര്‍ തമാശ പറഞ്ഞ് ചിരിക്കുന്ന വീഡിയോ പുറത്തുവന്നത് വന്‍ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കെവിന്‍ ഡേവ് ഓടിച്ച പോലീസ് വാഹനം ഇടിച്ച് ജനുവരിയില്‍ ജാഹ്നവി കണ്ടൂല കൊല്ലപ്പെട്ടിരുന്നു.
Ads by Google
إرسال تعليق