Join News @ Iritty Whats App Group

ആ​ശ​ങ്ക​യു​ണ​ർ​ത്തി ഭൂ​ച​ല​ന​ങ്ങ​ൾ;​വ​രാ​ൻ പോ​കു​ന്ന വ​ലി​യ ച​ലന​ത്തി​ന്‍റെ സൂ​ച​ന​യാ​കാ​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ



കാ​ഠ്മ​ണ്ഡു: ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ൽ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ര​ണ്ടു ഭൂ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത് ആ​ശ​ങ്ക പ​ര​ത്തു​ന്നു. ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കാ​നി​രി​ക്കു​ന്ന 8.5 തീ​വ്ര​ത​യോ​ടെ​യു​ള്ള വ​ൻ ഭൂ​ക​ന്പ​ത്തി​ന്‍റെ സൂ​ച​ന​യാ​ണി​തെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

ബം​ഗ​ളൂ​രു​വി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ​യ​ന്‍റി​ഫി​ക് റി​സ​ർ​ച്ച് 2018ൽ ​ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡ് മു​ത​ൽ പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ൾ വ​രെ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മ​ധ്യ​ഹി​മാ​ല​യ​ത്തി​ൽ വ​ൻ ഭൂ​ക​ന്പ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ നാ​ലി​ന് 5.8 തീ​വ്ര​ത​യോ​ടെ ഉ​ണ്ടാ​യ ഭൂ​ക​ന്പ​ത്തി​ൽ നേ​പ്പാ​ളി​ൽ 153 പേ​ർ മ​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ളി​ലെ ജാ​ജാ​ർ​കൊ​ട്ട് മേ​ഖ​ല​യി​ൽ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​മു​ണ്ടാ​യ​ത്.

ഉ​ത്ത​രേ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പ്ര​ക​ന്പ​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. 2015ലു​ണ്ടാ​യ 8.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​ത്തി​ൽ 90,000 പേ​രാ​ണു മ​രി​ച്ച​ത്.

Post a Comment

أحدث أقدم
Join Our Whats App Group