കാഠ്മണ്ഡു: ഹിമാലയൻ മേഖലയിൽ മൂന്നു ദിവസത്തിനിടെ രണ്ടു ഭൂചലനങ്ങൾ ഉണ്ടായത് ആശങ്ക പരത്തുന്നു. ഈ മേഖലയിൽ ഉണ്ടാകാനിരിക്കുന്ന 8.5 തീവ്രതയോടെയുള്ള വൻ ഭൂകന്പത്തിന്റെ സൂചനയാണിതെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്.
ബംഗളൂരുവിലെ ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് 2018ൽ നടത്തിയ പഠനത്തിലാണ് ഉത്തരാഖണ്ഡ് മുതൽ പടിഞ്ഞാറൻ നേപ്പാൾ വരെ വ്യാപിച്ചുകിടക്കുന്ന മധ്യഹിമാലയത്തിൽ വൻ ഭൂകന്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്.
കഴിഞ്ഞ നാലിന് 5.8 തീവ്രതയോടെ ഉണ്ടായ ഭൂകന്പത്തിൽ നേപ്പാളിൽ 153 പേർ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പടിഞ്ഞാറൻ നേപ്പാളിലെ ജാജാർകൊട്ട് മേഖലയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായത്.
ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും പ്രകന്പനം അനുഭവപ്പെട്ടിരുന്നു. 2015ലുണ്ടായ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിൽ 90,000 പേരാണു മരിച്ചത്.
Post a Comment