കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ പീഢിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാഖ് ആലത്തിന്റെ അപ്പീലില്‍ മേല്‍കോടതികളുടെ തീര്‍പ്പ് ഒട്ടും വൈകാനിടയില്ലെന്നു നിയമവൃത്തങ്ങള്‍. ഉത്തരവു ശരിവച്ചു വൈകാതെതന്നെ ശിക്ഷ നടപ്പാക്കാനുള്ള സാധ്യതയാണു ഈ കേസിനുള്ളത്. ഒരു വര്‍ഷത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാനാണു സാധ്യത.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ വധശിക്ഷ നിര്‍ബന്ധമല്ലെങ്കിലും ഈ കേസ് തികച്ചും വ്യത്യസ്തമാണെന്നാണു നിയമവൃത്തങ്ങളുടെ അഭിപ്രായം. സമൂഹത്തിനുള്ള വ്യക്തവും ശക്തവുമായ സന്ദേശം കൂടിയാകും ഈ വിധി നടപ്പാക്കല്‍ എന്നതിനാല്‍, പരമാവധി ശിക്ഷയെന്ന വിചാരണകോടതി തീരുമാനത്തില്‍ ഇടപെടാന്‍ മേല്‍ക്കോടതികള്‍ തയാറാകാനിടയില്ല.
ബലാല്‍സംഗം മാത്രമാണെങ്കില്‍ മരണശിക്ഷ ഒഴിവായേനെ. എന്നാല്‍, കൃത്യം മറച്ചുവയ്ക്കാനും തെളിവുനശിപ്പിക്കാനും പ്രതി നടത്തിയതു അതിക്രൂരവും നിഷ്ഠൂരവുമായ കൊലപാതകമാണ്. ഇതുവഴി പ്രതി ദയ അര്‍ഹിക്കുന്നില്ലെന്ന നിരീക്ഷണമാണു വിചാരണകോടതി നടത്തിയത്.
വധശിക്ഷയ്‌ക്കെതിരേ പ്രതി െവെകാതെതന്നെ െഹെക്കോടതിയില്‍ അപ്പീല്‍ നല്‍കും. മൂന്നുമാസത്തിനകം െഹെക്കോടതി തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട്. സുപ്രീംകോടതിയും തീരുമാനം െവെകിപ്പിക്കില്ല. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍, ശിക്ഷ നടപ്പാക്കാന്‍ വഴിയൊരുങ്ങും.
ഇത്തരം കേസുകളില്‍ ഏറെക്കാലം കഴിഞ്ഞു സമൂഹം മറന്നശേഷം ശിക്ഷ നടപ്പാക്കുന്നതു സമൂഹത്തിനുള്ള താക്കീതാവില്ല. ഇക്കാരണത്താലാണു കേസ് നീട്ടാതെ ശിക്ഷ നടപ്പാക്കുന്നതില്‍ കോടതികള്‍ വേഗം തീരുമാനമെടുക്കുന്നത്. പോക്‌സോ കേസുകളില്‍ ആദ്യമായാണു വധശിക്ഷ നല്‍കുന്നതെന്ന പ്രത്യേകത ആലുവ കേസിനുണ്ട്.
കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്ന സഹചര്യത്തില്‍ സമൂഹത്തിനു നല്‍കുന്ന ശക്തമായ താക്കീതാവും വിധി. പ്രതിക്കു സംശയത്തിന്റെ ആനുകൂല്യം ലഭിക്കാത്തവിധം പഴുതില്ലാത്ത കുറ്റപത്രമാണു തയാറാക്കിയത്. എല്ലാതെളിവും ശക്തമാണ്. കൃത്യം നടത്തിയതിനു ദൃക്‌സാക്ഷി ഇല്ലെങ്കിലും ശാസ്ത്രീയതെളിവുകളും കുട്ടിയുമായി പോകുന്നതു കണ്ടവരുടെ സാക്ഷിമൊഴികളും ഖണ്ഡിക്കുക പ്രതിക്ക് എളുപ്പമല്ല.
2008 ലെ മുംെബെ സ്‌ഫോടനക്കേസ് പ്രതി അജ്മല്‍ കസബിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കി വധശിക്ഷ രണ്ടു വര്‍ഷത്തിനകം നടപ്പാക്കി. കസബ് വിദേശപൗരനായതിനാല്‍, ചില നടപടിക്രമം പാലിക്കേണ്ടതിനാലാണു ഇത്രയും നീണ്ടത്. 2010 മേയില്‍ വിചാരണ കോടതി വധശിക്ഷ വിധിച്ചു. 2011 ഫെബ്രുവരിയില്‍ െഹെക്കോടതിയും ഒക്‌ടോബറില്‍ സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. 2012 ആഗസ്റ്റില്‍ പുനഃപരിശോധന ഹര്‍ജിയും നവംബര്‍ അഞ്ചിനു രാഷ്ട്രപതി ദയാഹര്‍ജി തള്ളി. 21 നു പുലര്‍ച്ചെ കസബിന്റെ വിധി നടപ്പാക്കി.
അതേസമയം, ഏഴുവര്‍ഷത്തിലേറെ നടന്ന നിയമപോരാട്ടത്തിനു ശേഷമായിരുന്നു ഡല്‍ഹി നിര്‍ഭയ കേസിലെ നാലു പ്രതികളെ തൂക്കിക്കൊന്നത്. പ്രതികള്‍ നടത്തിയ ദീര്‍ഘമായ നിയമപോരാട്ടമായിരുന്നു ശിക്ഷനടപ്പാക്കല്‍ നീളാന്‍ കാരണം.
വധശിക്ഷയില്‍നിന്നു രക്ഷപ്പെടാന്‍ രാജ്യാന്തര നീതിന്യായ കോടതിയെ വരെ പ്രതികള്‍ സമീപിച്ചെങ്കിലും രക്ഷയുണ്ടായില്ല. അഭിഭാഷകര്‍ തെറ്റിദ്ധരിപ്പിച്ചു , കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും അമിക്കസ് ക്യൂറിയും ഗൂഢാലോചന നടത്തി, നിര്‍ഭയ കൊല്ലപ്പെടുമ്പോള്‍ പ്രതി പവന്‍ ഗുപ്തയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല, സ്വന്തം അമ്മയെ പോലും തിരിച്ചറിയാനാകാത്ത വിധം വിനയ് ശര്‍മയ്ക്കു സ്‌കിസോഫ്രീനിയ പിടിപെട്ടു തുടങ്ങി പല അടവുകളും വിവിധ കോടതികളില്‍ പ്രതികള്‍ പയറ്റിയെങ്കിലും ഒന്നും ഫലിച്ചില്ല.
തിരുത്തല്‍ ഹര്‍ജികളും പുനഃപരിശോധനാ ഹര്‍ജികളുമെല്ലാം സുപ്രീംകോടതിയും തള്ളി. അവസാനത്തെ പ്രതിയുടെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയതോടെ 2020 മാര്‍ച്ച് 20 നു തൂക്കിലേറ്റി. പുലര്‍ച്ചെവരെ രക്ഷ തേടി പ്രതികള്‍ കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം. ഇതുപോലെ ദീര്‍ഘമായ നിയമപോരാട്ടത്തിനു അസ്ഫാക് ആലത്തിനു കഴിയുമോ എന്നതും കണ്ടറിയണം
إرسال تعليق