തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍ എസ് എസ് രംഗത്ത്. അതേ സമയം തിരുവനന്തപുരത്ത് നടത്തിയ നാമജപഘോയാത്രക്കെതിരെയുള്ള കേസ് എഴുതിത്തള്ളി. പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത് നാമജപഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്‌നം ഇല്ലെന്നാണ്.
കേസ് നിലനില്‍ക്കില്ലെന്ന് പോലീസിന് നിയമോപദേശം പ്രോസിക്യൂഷന്‍ നേരത്തെ തന്നെ നല്‍കിയിരുന്നു. ഇതിന് അടിസ്താനത്തിലാണ് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തത് ഈ റുപ്പോര്‍ട്ട് തുരുവനന്തപുരം ഒ്‌നനാം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു. ഇതോടെ നാമജപവുമായി ബന്ധപ്പെട്ട് എന്‍എസ്എസിനെതിരെ പോലീസ് എടുത്ത കേസുകള്‍ പൂര്‍ണ്ണമായും അവസാനിച്ചു.ഓഗസ്റ്റ് രണ്ടിനായിരുന്നു ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്് എന്‍എസ്എസ് തിരുവന്തപുരത്ത് നാമജപഘോഷയാത്ര സംഘടിപ്പിച്ചത്.
തുടര്‍ന്ന്, പ്രതിഷേധക്കാര്‍ക്കെതിരേ കന്റോണ്‍മെന്റ് പോലീസ്, നിയമവിരുദ്ധമായി സംഘം ചേരല്‍, അനുവാദമില്ലാതെ പ്രകടനം നടത്തി അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. കേസില്‍ എന്‍എസ്എസിന്റെ വൈസ് പ്രസിഡന്റ് അടക്കമുള്ളവര്‍ ഒന്നാം പ്രതിയായിരുന്നു.
إرسال تعليق