ഇരിട്ടി: ആറളം വനത്തില്‍ മാവോയിസ്റ്റുകള്‍ വനപാലകര്‍ക്ക് നേരെ വെടിയുതിര്‍ത്തതിന്‍റെ പശ്ചാത്തലത്തില്‍ കര്‍ണാടക ആന്‍റി നക്സല്‍ സേന കേരള-കര്‍ണാടക വനാതിര്‍ത്തിയിലും വയനാട് ജില്ലയിലെ പക്ഷി പാതാളം മേഖലയിലും പരിശോധന നടത്തി.
ആറളത്ത് വെടിയുതിര്‍ത്ത അഞ്ചംഗ മാവോയിസ്റ്റ് സംഘത്തില്‍ ഒരു സ്ത്രീയുള്ളതായി സ്ഥിരീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ ഇരിട്ടി എഎസ്പി തപോഷ് ബസുമതാരി പറഞ്ഞു. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കേരള സംസ്ഥാന ചീഫ് കണ്‍സര്‍വേറ്ററുടെ നിര്‍ദേശത്തെതുടര്‍ന്ന് ആറളം വനത്തിലെ അമ്ബലപ്പാറയില്‍ തെളിവെടുപ്പിനും വിവരശേഖരണത്തിനുമായി പോയ വനപാലകസംഘം ആറളത്ത് തിരിച്ചെത്തി. ആറളം വൈല്‍ഡ്‌ലൈഫ് വാര്‍ഡൻ ജി പ്രദീപ്, അസിസ്റ്റന്‍റ് വാര്‍ഡൻ പി.പ്രസാദ്, നരിക്കടവ് ഫോസറ്റ് സ്റ്റേഷൻ ഓഫീസര്‍ പ്രദീപൻ കാരായി എന്നിവരുടെ നേതൃത്വത്തിലാണ് പതിനഞ്ചംഗ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. വയനാട് ജില്ലയിലെ തിരുനെല്ലി വഴി ഒമ്ബത് മണിക്കൂര്‍ വനത്തിലൂടെ സഞ്ചരിച്ചാണ് വെടിവയ്പ് നടന്ന സ്ഥലത്ത് ഇവര്‍ എത്തിയത്.
إرسال تعليق