ഉളിക്കൽ: യുകെ വിസ വാഗ്ദാനം ചെയ്ത് ബന്ധുക്കളുടെ പക്കൽനിന്നു 40 ലക്ഷത്തോളം രൂപ തട്ടിയ കർണാടക ഉപ്പനങ്ങാടിയിലെ കുപ്പട്ടിയിലുള്ള മിനിമോൾ മാത്യുവിനെ (58) തൃശൂരിലെ കുണ്ടൻ ചേരിയിലെ വാടക വീട്ടിൽനിന്ന് ഉളിക്കൽ സിഐ സുധീർ കല്ലനും സംഘവും അറസ്റ്റ് ചെയ്തു.
ആറളം, ഉളിക്കൽ, ്രശീകണ്ഠപുരം സ്റ്റേഷനിൽ ഇവർക്കെതിരേ ബന്ധുക്കൾ നൽകിയ പരാതി പ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ഒരാളായ മിനി പിടിയിലായത്. പോലീസ് വരുന്നതറിഞ്ഞ് കൂട്ടുപ്രതിയായ മകൾ ശ്വേത ഒളിവിൽ പോയി.
സമാനമായ തട്ടിപ്പിൽ കോട്ടയത്തും തൃശൂരും ഇവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മംഗളൂരു ഭാഗത്ത് ഇവർക്കെതിരേ സമാനമായ നാലോളം തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കർണാടകയിലെ വീട്ടിൽനിന്നാണ് ഇവർ തൃശൂരിലേക്ക് താമസം മാറിയത്.
രണ്ട് ലക്ഷം രൂപയോളം ശമ്പളം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് ബന്ധുക്കളിൽനിന്നു ബാങ്ക് വഴി പലപ്പോഴായി പണം കൈപ്പറ്റിയ ഇവർ വിസ നൽകിയില്ല.
ഇതോടെ സംശയം തോന്നിയ ബന്ധുക്കൾ കർണാടകയിലെ താമസ സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതികൾ അവിടെനിന്നും വീട് മാറി പോയിരുന്നു. പിന്നീടാണ് ഇവർ പോലീസിൽ പരാതി നൽകുന്നത്.
അറസ്റ്റിലായ മിനിമോളെ കോടതി റിമാൻഡ് ചെയ്തു. കൂട്ടുപ്രതിക്കായി അന്വേഷണം നടക്കുന്നതായും ഉടൻ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട് പറഞ്ഞു.
ഉളിക്കൽ സിഐ സുധീർ കല്ലന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഉളിക്കൽ എസ്ഐ സതീശൻ, ആറളം സിഐ പ്രേമരാജൻ, സിപിഒ സുമതി എന്നിവരും അംഗങ്ങളായിരുന്നു.
إرسال تعليق