കോട്ടയത്ത് നടക്കാനിറങ്ങിയ അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മീനടം നെടുംപൊയ്കയില്‍ പുതുവയല്‍ വട്ടുകളത്തില്‍ ബിനുവും മകന്‍ ശിവഹരിയുമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. പ്രഭാത സവാരിക്കിറങ്ങിയ ഇരുവരെയും സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശിവഹരിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് ബിനു ആത്മഹത്യ ചെയ്തതാകുമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും പതിവായി പ്രഭാത സവാരിയ്ക്ക് പോകാറുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇന്ന് രാവിലെ ഏഴിന് പതിവുപോലെ ഇരുവരും നടക്കാനിറങ്ങിയിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവിനെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇലക്ട്രിക്കല്‍ ജോലി ചെയട്തുവരികയായിരുന്നു ബിനു. ശിവഹരി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മരണ കാരണം വ്യക്തമല്ല. ഇന്‍ക്വിസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു.
إرسال تعليق