നോക്കൂകൂലി പോലുള്ള തെറ്റായ പ്രവണതകള്‍ കണ്ടാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കയറ്റിറക്ക് ചുമട്ടുതൊഴിലാളികളെ നിരോധിക്കുക സാധ്യമല്ല. കയറ്റിറക്ക് മേഖലയിലടക്കം തൊഴിലാളികള്‍ക്ക് ന്യായവും അര്‍ഹവുമായ സംരക്ഷണം എന്നതാണ് സര്‍ക്കാര്‍ നയം. ന്യായമായ വിധത്തില്‍ അവര്‍ക്ക് ജോലിചെയ്യാന്‍ സൗകര്യമൊരുക്കുമെന്നും അദേഹം പറഞ്ഞു.
സ്വാശ്രയ മെഡി. കോളേജുകളില്‍ പോസ്റ്റ്മോര്‍ടം അനുവദിക്കാനാകില്ല. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്മോര്‍ടം കണ്ട് പഠിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മെഡിക്കല്‍ സീറ്റ് ജനസംഖ്യാനുപാതികമായി നിര്‍ണയിച്ചത് പുതിയ പ്രശ്നമാണ്.
അതില്‍ തുടര്‍നടപടി സര്‍ക്കാര്‍ സ്വീകരിക്കും. രണ്ടുവര്‍ഷത്തിനകം സംസ്ഥാനത്ത് നഴ്സിംഗ് പഠനത്തിന് രണ്ടായിരം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. നഴ്‌സിംഗ് മേഖലയില്‍ സര്‍ക്കാര്‍ കോളേജുകളില്‍ നാനൂറിലധികം പുതിയ സീറ്റുകള്‍ സൃഷ്ടിച്ചു. ആകെ 1500 സീറ്റുകളാണ് വര്‍ധിപ്പിച്ചത്. അറബിക് സര്‍വകലാശാല എന്ന ആശയം തള്ളിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
إرسال تعليق