കണ്ണൂര്‍:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ജീവനക്കാരികളെ കയ്യേറ്റം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്ന സംഭവത്തില്‍ യാത്രക്കാരനെതിരെ മട്ടന്നൂര്‍ വിമാനത്താവള പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
വിമാനത്താവളത്തിലെ ജീവനക്കാരികളായ സ്ത്രീകളെ ദോഹയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ഇയാള്‍ മദ്യലഹരിയില്‍ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി. ജീവനക്കാരികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വടകര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജിത് കുമാറിനെയാണ് ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഞായറാഴ്ച(05.11.2023) രാവിലെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.
إرسال تعليق