ഡൽഹി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് ഇ ഡിക്ക് മുന്നിൽ . ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടിസ് നൽകിയിരുന്നു. എന്നാൽ കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹായരായേക്കില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.അദ്ദേഹം ഇന്ന് വാരണസിയിലേക്ക് പോകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നും നാളെ വാരണസി സന്ദർശിക്കും.
തെരഞ്ഞെടുപ്പിൽ തോൽപിക്കാനാകില്ലെന്ന് മനസ്സിലാക്കിയതോടെ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് കേന്ദ്രസർക്കാർ നീക്കമെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്ത് സഖ്യത്തെ ദുർബലപ്പെടുത്തുകയാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു.
കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കെജ്രിവാളിന് നോട്ടീസ് നൽകിയത്.
إرسال تعليق