Join News @ Iritty Whats App Group

ഓണ്‍ലൈന്‍ സൈറ്റിലൂടെ ഗോവയില്‍ ഹോസ്‌റ്റേ ബുക്ക് ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ പണം കബളിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് കേസെടുത്തു


കണ്ണൂര്‍: ഓണ്‍ ലൈന്‍ സൈറ്റിലൂടെ ഗോവയിലെ പനാജിയില്‍ ഹോംസ്‌റ്റേ ബുക്ക് ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ പണം നഷ്ടമായി.
കണ്ണൂര്‍ എടചൊവ്വ സ്വദേശി നിഥിന്‍വിനോദിന്റെ 49,991-രൂപയാണ് നഷ്ടമായത്.കഴിഞ്ഞ മാസം 29-നാണ് കേസിനാസ്പദമായ സംഭവം. ഗോവ പനാജിയില്‍ മൂന്ന് ദിവസം താമസിക്കുന്നതിനായി എയര്‍ബി എന്‍. എന്‍.ബിയെന്ന ഓണ്‍ ലൈന്‍ സൈറ്റിലൂടെയാണ് ഹോംസ്‌റ്റേ ബുക്ക് ചെയ്യാന്‍ ശ്രമിച്ചത്.

സൈറ്റില്‍ കയറിയ ഉടനെ 8867391506- എന്ന ഫോണ്‍ നമ്ബറില്‍ നിന്നും മെസേജ് വന്നു. ഗൂഗിള്‍ പ്‌ളേ സ്‌റ്റോറില്‍ കയറി അവല്‍ ഡസ്‌ക്‌ടോപ്പ് എന്ന ആപ്‌ളിക്കേഷന്‍ ഡൗണ്‍ ലോഡു ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു ഡൗണ്‍ ലോഡ് ചെയ്തു ആപ്പ് ഓപ്പണാക്കിയപ്പോഴെക്കും അക്കൗണ്ടില്‍ നിന്നും 49991-രൂപ നഷ്ടമായിരുന്നുവെന്ന് നിഥിന്‍ കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group