ആലുവയില്‍ ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് മകളെ പിതാവ് ബലംപ്രയോഗിച്ച് വിഷം കുടിപ്പിച്ച പത്താംക്ലാസുകാരി മരിച്ചു.
വിഷം ബലമായി വായിൽ ഒഴിച്ചതിനെ തുടര്‍ന്ന് കുട്ടി ഒരാഴ്ച്ചയായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെയാണ് 14 കാരി മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അച്ഛൻ മകളെ വിഷം കുടിപ്പിച്ചെന്ന് അമ്മ മൊഴിനൽകിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ നാളെ നടക്കും.
കഴിഞ്ഞ മാസം 29നു രാവിലെയായിരുന്നു സംഭവം. . 14 കാരിയായ മകള്‍ക്ക് അന്യമതസ്ഥനായ യുവാവുമായി പ്രണയം ഉണ്ടെന്ന് മനസിലാക്കിയ വിദ്യാര്‍ത്ഥിനിയായ മകളെ ഇരുമ്പു വടികൊണ്ട് മര്‍ദ്ദിച്ചശേഷം വായിലേക്ക് ബലമായി കളനാശിനി ഒഴിച്ചുെകാടുക്കുകയായിരുന്നു. കേസില്‍ കരുമാല്ലൂര്‍ മറിയപ്പടി സ്വദേശി അബിസിനെയാണ് ആലുവ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.
മകളുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടി പ്രണയത്തെക്കുറിച്ച് പിതാവിനോടു
പറയുകയായിരുന്നു. ഇതെ തുടര്‍ന്ന് യുവാവിന്റെ വീട്ടിലെത്തി ബഹളംവച്ച പിതാവ് തിരികെ വീട്ടിലെത്തി മകളെ മര്‍ദ്ദിച്ചശേഷം ബലമായി കളനാശിനി
കുടിപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട മാതാവ് ബഹളംവച്ചതിനെ തുടര്‍ന്ന് കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കളനാശിനിയുടെ മൂടി കടിച്ചു തുറന്നപ്പോള്‍ അബദ്ധത്തില്‍ കളനാശിനി വായില്‍ പോയതായാണ് പിതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ആശുപത്രി അധികൃതര്‍ വിവരം ആലുവ വെസ്റ്റ് പോലീസിനെ അറിയിക്കുകയും പോലിസ് സംഭവം മജിസ്ട്രട്ടിനെ അറിയിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെതിരെ വധശ്രമം, കുട്ടികള്‍ക്കുനേരെയുള്ള അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിരുന്നു.
إرسال تعليق