ഇരിട്ടി : ആറളം ചെടിക്കുളം കൊട്ടാരത്തെ 33 കുടുംബങ്ങൾക്ക് തങ്ങൾ വിലകൊടുത്തു വാങ്ങിയ ഭൂമിക്ക് ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയത് ഉപാധി പട്ടയം. പട്ടയമേളയിൽ റവന്യൂ മന്ത്രി കുടുംബങ്ങൾക്കെല്ലാം നൽകുന്നത് ഉപാധി രഹിത പട്ടയമാണ് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പട്ടയം അനുവദിച്ചുകൊണ്ടുള്ള രേഖ കൈയിൽകിട്ടിയപ്പോൾ നിറയെ ഇതിൽ നിറയെ ഉപാധികൾ കണ്ട് പട്ടയം ലഭിച്ച കുടുംബങ്ങൾ ഞെട്ടി. സ്വന്തം ഭൂമി മിച്ചഭൂമിയായി കണക്കാക്കി പതിച്ചുനൽകിയ നടപടിയിൽ ഫോട്ടോ പതിപ്പിച്ച പട്ടയം കൈപാറ്റാതെ പ്രതിഷേധിക്കുകയാണ് പ്രദേശത്തെ കുടുംബങ്ങൾ
വിലകൊടുത്തുവാങ്ങിയ ഭൂമി മിച്ച ഭൂമിയായി കണക്കാക്കി റവന്യു വകുപ്പ്റവന്യു മന്ത്രി പ്രഖ്യാപിച്ചത് ഉപാധി രഹിത പട്ടയം ; കൈയിൽ കിട്ടിയത് ഉപാധി പട്ടയം.
News@Iritty
0
إرسال تعليق