വയനാട്: വയനാട്ടിൽ മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നയാൾ പിടിയിൽ. വയനാട് - കോഴിക്കോട് അതിർത്തിലുള്ള വനമേഖലയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ ആളെ രഹസ്യ കേന്ദ്രത്തിൽ വെച്ച് തണ്ടർ ബോൾട്ട് ചോദ്യം ചെയ്യുകയാണ്. ഉള്‍ക്കാട്ടില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ക്ക് സന്ദേശം കൈമാറുകയായിരുന്നു പിടിയിലായ ആളുടെ ചുമതല എന്നാണ് പുറത്ത് വരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്.
മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നയാൾ വയനാട്ടില്‍ പിടിയിൽ
News@Iritty
0
إرسال تعليق