കോഴിക്കോട്: കേരളം ഇന്നലെ ഒരു വിങ്ങലോടെ കേട്ട കുസാറ്റ് ദുരന്തത്തില്‍ ദുഃഖം പങ്കുവെച്ച് മുഖ്യമന്ത്രിപിണറായി വിജയന്‍. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു എന്നിവര്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നു. ആഘോഷ പരിപാടി ദുരന്തമായി മാറി, കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
കലോചിതമായി പരിപാടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കും. ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ പരിപാടിയാണ് നവകേരള സദസ്സ് വയനാട്ടിലേക്കുള്ള തുരങ്ക പാതക്കുള്ള പണം സര്‍ക്കാര്‍ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ തെറ്റുദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെന്‍ഷനുകളില്‍ 579 കോടി രൂപ കേന്ദ്രം കുടിശിക വരുത്തി. കഴിഞ്ഞ മൂന്നര വര്‍ഷം വീഴ്ച വരുത്തി. 579 കോടി രൂപ കേന്ദ്രം ഈ മാസം നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Ads by Google
إرسال تعليق