കണ്ണൂർ പഴയങ്ങാടിയിൽ സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടത്.
നവകേരള സദസ്സ് കഴിഞ്ഞ മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തളിപ്പറമ്പിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂര മർദ്ദനം.
കണ്ണൂർ പഴയങ്ങാടിയിൽ സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടത്. പ്രതിഷേധക്കാരെ പോലീസും ഇവർക്കൊപ്പം മർദ്ദിച്ചു. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. സംഘർഷത്തിന് ശേഷം കരിങ്കൊടി കാട്ടിയവരുമായി പോലീസ് സ്റ്റേഷനിലേക്ക് പോയപ്പോൾ സിപിഎം പ്രവർത്തകരും ഇവിടേക്ക് സംഘടിച്ചെത്തി.
സിപിഎം പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ച ഒരു കോൺഗ്രസ് പ്രവർത്തകനെ ഹെൽമറ്റും ചെടിച്ചട്ടിയും അടക്കം ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. മാധ്യമപ്രവർത്തകർക്ക് നേരെയും പഴയങ്ങാടിയിൽ കൈയേറ്റമുണ്ടായി. മീഡിയ വൺ ക്യാമറമാൻ ജൈസൽ ബാബുവിന് നേരെയാണ് കൈയേറ്റം ഉണ്ടായത്. മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹൻ ഉൾപ്പെടെ എഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.
إرسال تعليق