നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് പിഴ അടക്കണമെന്ന് ഉത്തരവ്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെയാണ് ഉത്തരവ്. മൊത്തം 44 പ്രതികളുള്ള കേസിൽ 60.60 കോടി രൂപയാണ് പിഴ. കസ്റ്റംസ് നടപടിക്രമത്തിന്റെ ഭാഗമായാണ് ഉത്തരവ്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് 50 ലക്ഷം രൂപയും സ്വപ്ന സുരേഷിന് 6 കോടി രൂപയുമാണ് പിഴ അടക്കണ്ടത്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ രണ്ട് മുൻ നയതന്ത്ര ഉദ്യോഗസ്ഥരും പിഴയടക്കണം.
യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയി, പി.എ പി.എസ്.സരിത്, സന്ദീപ് നായർ, കെ.ടി.റമീസ് എന്നിവരും 6 കോടി രൂപ വീതം പിഴയടയ്ക്കണം.
കൂടാതെ സ്വപ്നയുടെ ഭര്‍ത്താവ് എസ് ജയശങ്കര്‍, റബിന്‍സ് ഹമീദ് എന്നിവര്‍ 2 കോടി രൂപ വീതമാണ് പിഴ അടക്കേണ്ടത്. എന്നാൽ പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവിന് എതിരെ പ്രതികള്‍ക്ക് കസ്റ്റംസ് എക്സൈസ് ആന്റ് സര്‍വീസ് ടാക്സ് അപ്ലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്.
തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്സില്‍ 2020 ജൂലൈ 5 ന് 14.82 കോടി രൂപ വില വരുന്ന 30.245 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
ഇതിനു പുറമെ 2019 നവംബറിനും 2020 മാര്‍ച്ചിനും ഇടയില്‍ നയതന്ത്ര ബാഗേജ് കള്ളക്കടത്ത് സംഘം 46.50 കോടി രൂപ വില വരുന്ന 136.828 കിലോഗ്രാം സ്വര്‍ണം കടത്തിയതായി സാഹചര്യ തെളിവുകളില്‍ നിന്ന് വ്യക്തമാണെന്ന കാര്യവും ഉത്തരവില്‍ പറയുന്നുണ്ട്.
إرسال تعليق