Join News @ Iritty Whats App Group

ന​യ​ത​ന്ത്ര ബാ​ഗേ​ജ് സ്വ​ർ​ണ​ക്ക​ട​ത്ത്; സ്വ​പ്‌​ന സു​രേ​ഷി​ന് ആ​റ് കോ​ടി രൂ​പ പി​ഴ, ശി​വ​ശ​ങ്ക​റി​ന് 50 ല​ക്ഷം

ന​യ​ത​ന്ത്ര ബാ​ഗേ​ജ് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് പി​ഴ അ​ട​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വ്. കൊ​ച്ചി ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ക​മ്മി​ഷ​ണ​ർ രാ​ജേ​ന്ദ്ര​കു​മാ​റി​ന്‍റെ​യാ​ണ് ഉ​ത്ത​ര​വ്. മൊ​ത്തം 44 പ്ര​തി​ക​ളു​ള്ള കേ​സി​ൽ 60.60 കോ​ടി രൂ​പ​യാ​ണ് പി​ഴ. ക​സ്റ്റം​സ് ന​ട​പ​ടി​ക്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​ത്ത​ര​വ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന് 50 ല​ക്ഷം രൂ​പ​യും സ്വ​പ്ന സു​രേ​ഷി​ന് 6 കോ​ടി രൂ​പ​യു​മാ​ണ് പി​ഴ അ​ട​ക്ക​ണ്ട​ത്. തി​രു​വ​ന​ന്ത​പു​രം യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ ര​ണ്ട് മു​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും പി​ഴ​യ​ട​ക്ക​ണം.

യു​എ​ഇ കോ​ൺ​സു​ലേ​റ്റ് മു​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ജ​മാ​ൽ ഹു​സൈ​ൻ അ​ൽ​സാ​ബി, മു​ൻ അ​ഡ്മി​ൻ അ​റ്റാ​ഷെ റാ​ഷി​ദ് ഖാ​മി​സ് അ​ൽ അ​ഷ്മേ​യി, പി.​എ പി.​എ​സ്.​സ​രി​ത്, സ​ന്ദീ​പ് നാ​യ​ർ, കെ.​ടി.​റ​മീ​സ് എ​ന്നി​വ​രും 6 കോ​ടി രൂ​പ വീ​തം പി​ഴ​യ​ട​യ്ക്ക​ണം.

കൂ​ടാ​തെ സ്വ​പ്ന​യു​ടെ ഭ​ര്‍​ത്താ​വ് എ​സ് ജ​യ​ശ​ങ്ക​ര്‍, റ​ബി​ന്‍​സ് ഹ​മീ​ദ് എ​ന്നി​വ​ര്‍ 2 കോ​ടി രൂ​പ വീ​ത​മാ​ണ് പി​ഴ അ​ട​ക്കേ​ണ്ട​ത്. എ​ന്നാ​ൽ പ്രി​വ​ന്‍റീ​വ് ക​മ്മി​ഷ​ണ​റു​ടെ ഉ​ത്ത​ര​വി​ന് എ​തി​രെ പ്ര​തി​ക​ള്‍​ക്ക് ക​സ്റ്റം​സ് എ​ക്‌​സൈ​സ് ആ​ന്‍റ് സ​ര്‍​വീ​സ് ടാ​ക്‌​സ് അ​പ്ല​റ്റ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാ​വു​ന്ന​താ​ണ്.

തി​രു​വ​ന​ന്ത​പു​രം കാ​ര്‍​ഗോ കോം​പ്ല​ക്‌​സി​ല്‍ 2020 ജൂ​ലൈ 5 ന് 14.82 ​കോ​ടി രൂ​പ വി​ല വ​രു​ന്ന 30.245 കി​ലോ​ഗ്രാം ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ഇ​തി​നു പു​റ​മെ 2019 ന​വം​ബ​റി​നും 2020 മാ​ര്‍​ച്ചി​നും ഇ​ട​യി​ല്‍ ന​യ​ത​ന്ത്ര ബാ​ഗേ​ജ് ക​ള്ള​ക്ക​ട​ത്ത് സം​ഘം 46.50 കോ​ടി രൂ​പ വി​ല വ​രു​ന്ന 136.828 കി​ലോ​ഗ്രാം സ്വ​ര്‍​ണം ക​ട​ത്തി​യ​താ​യി സാ​ഹ​ച​ര്യ തെ​ളി​വു​ക​ളി​ല്‍ നി​ന്ന് വ്യ​ക്ത​മാ​ണെ​ന്ന കാ​ര്യ​വും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു​ണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group