Join News @ Iritty Whats App Group

രാജ്ഭവൻ ചെലവുകൾ കൂട്ടാൻ ഗവർണർ; 36 ശതമാനം വരെ വർധനവ് വേണമെന്ന് ആവശ്യം


തിരുവനന്തപുരം: രാജ്ഭവനിലെ ചെലവുകൾ കൂട്ടാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആറ്‌ ഇനങ്ങളിലാണ്‌ 36 ഇരട്ടി വരെ വർധന സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇത്‌ സർക്കാർ പരിഗണിക്കുന്നതായാണ്‌ വിവരം. അതിഥി സൽക്കാര ചെലവുകളടക്കം വർധന ആവശ്യപ്പെട്ട് ഗവർണർ. സർക്കാർ ധൂർത്തെന്ന ആരോപണത്തിന് പിന്നാലെയാണ് ഗവർണർ ചെലവുകളിൽ വർധന ആവശ്യപ്പെട്ടത്.

അതിഥിസൽക്കാര ചെലവുകളിൽ ഉൾപ്പെടെ 36 ശതമാനം വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിഥി സൽക്കാരത്തിന് ഇരുപത്‌ ഇരട്ടി, വിനോദചെലവുകൾ 36 ഇരട്ടി, ടൂർ ചെലവുകളിൽ ആറര ഇരട്ടി എന്നിങ്ങനെയുള്ള വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്.

ഗവർണേഴ്‌സ്‌ അലവൻസസ്‌ ആൻഡ്‌ പ്രിവിലേജ്‌ റൂൾസ്‌ പ്രകാരം ഈ ചെവുകൾക്ക് നൽകേണ്ടത് പരമാവധി 32 ലക്ഷമാണ്. എന്നാൽ വർഷം 2.60 കോടി രൂപ നൽകണമെന്ന് ഗവർണറുടെ ആവശ്യം.

കഴിഞ്ഞ ദിവസം ഗവർണർ ചെലവഴിക്കുന്ന യ്തുഡ്കയുടെ വിവരങ്ങൾ പുറത്തുവന്നിരുന്നു. 2022-23 ബജറ്റിൽ വകയിരുത്തിയത് 12.7 കോടി രൂപ, എന്നാല്‍ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയത് 13.2 കോടി. 2023- 24 സാമ്പത്തിക വർഷം പകുതി പിന്നിടുമ്പോൾ ഗവർണർ വാങ്ങിയത് 6.7 കോടി രൂപ.

കഴിഞ്ഞ പത്തുവർഷത്തെ ആറിനങ്ങളിലെ ആകെ ചെലവ്‌ മൂന്നു കോടി രൂപയ്‌ക്കടുത്താണ്‌. ഇത്‌ പരിഗണിച്ചാണ്‌ ബജറ്റിൽ വാർഷിക ചെലവായി 30 ലക്ഷം രൂപ വകയിരുത്തുന്നത്‌. ഇതിൽ കൂടുതൽ വരുന്ന തുക അധിക വകയിരുത്തലായോ, പുനക്രമീകരണം വഴിയോ ലഭ്യമാക്കുകയാണ്‌ പതിവെന്നാണ്‌ സർക്കാർ വൃത്തങ്ങൾ പറയുന്നത്‌. എന്നാൽ, ഇത്രയും വലിയ വർധന ആവശ്യപ്പെട്ടുള്ള ഗവർണറുടെ നിലപാട് സർക്കാരിനെ വട്ടം ചുറ്റിക്കുകയാണ്‌.

Post a Comment

أحدث أقدم
Join Our Whats App Group