Join News @ Iritty Whats App Group

ഷവര്‍മ്മ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന ; പരിശോധന നടന്നത് 1287 കേന്ദ്രങ്ങളില്‍, പൂട്ടിച്ചത് 148 ഹോട്ടലുകൾ


തിരുവനന്തപുരം: ഷവര്‍മ മാനദണ്ഡങ്ങള്‍ കടയുടമകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന.

88 സ്‌ക്വാഡുകളായി തിരിഞ്ഞു 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. മാനദണ്ഡങ്ങൾ ലംഘിച്ച 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കിയതായും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു

മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ146 സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തതായി വീണാ ജോർജ്ജ് അറിയിച്ചു. കേന്ദ്രങ്ങളിൽ ഇനിയും പരിശോധനകള്‍ തുടരും. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷ്ണര്‍മാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാര്‍ എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.

ഷവർമ്മ നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയാത്ത ഭക്ഷണമാണെങ്കിൽ, ഇതാ സുരക്ഷിതമായി അവ കഴിയ്ക്കാനുള്ള വഴികൾ നിർദ്ദേശിക്കുകയാണ് ഡോ. എക്ത അഗർവാൾ.

സുരക്ഷിതമായി ഷവർമ്മ കഴിയ്ക്കാനുള്ള 5 വഴികൾ

ശരിയായ സുരക്ഷാമാർഗങ്ങൾ പാലിയ്ക്കുന്ന കടകളെ ആശ്രയിക്കുക

മാംസം നന്നായി വേവിച്ചതാണെന്ന് ഉറപ്പു വരുത്തുക. 165°F (74°C) ആണ് ശരിയായി മാംസം പാകം ചെയ്യാൻ വേണ്ട താപനില.

സ്ഥാപനത്തിന്റെ വൃത്തിയിൽ ശ്രദ്ധ ചെലുത്തണം

മുറിയുടെ താപനിലയിൽ നിന്ന്, ഏറെ നേരം പുറത്തെടുത്തുവച്ച ഷവർമ്മ കഴിക്കാതിരിക്കുക.

വേവാത്ത മാംസം അല്ലെന്ന് ഉറപ്പു വരുത്തുക

ഉപയോഗിക്കുന്ന സാമഗ്രികൾ ഫ്രഷ് ആണെന്ന് ഉറപ്പു വരുത്തുക

Post a Comment

أحدث أقدم
Join Our Whats App Group