Join News @ Iritty Whats App Group

‘കുട്ടിയെ വിട്ടുനല്‍കാന്‍ മോചനദ്രവ്യം 10 ലക്ഷം വേണം, രാവിലെ 10മണിക്ക് വീട്ടിലെത്തിക്കും, പോലീസില്‍ അറിയിക്കരുത്’


പണം ഇപ്പോള്‍ എത്തിച്ചാല്‍ ഇപ്പോള്‍ തന്നെ കുട്ടിയെ വിടാമോ എന്ന ചോദ്യത്തിന് രാവിലെ പണം വാങ്ങി കുട്ടിയെ വീട്ടിലെത്തിക്കാനാണ് തങ്ങളുടെ ​ബോസ് പറഞ്ഞിരിക്കുന്നത് എന്നായിരുന്നു മറുപടി.


കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചനദ്രവ്യം പത്തുലക്ഷമാക്കി ഉയര്‍ത്തി വീണ്ടും ഫോണ്‍ കോള്‍. പണം റെഡിയാക്കി വയ്ക്കാനും നാളെ രാവിലെ 10മണിക്ക് കുട്ടിയെ വീട്ടിലെത്തിക്കാമെന്നുമാണ് ഫോണ്‍ വിളിച്ച സ്ത്രീ പറഞ്ഞത്. കുട്ടിക്ക് ആപത്തുണ്ടാകാതിരിക്കണമെങ്കില്‍ പോലീസില്‍ അറിയിക്കരുതെന്നും വിളിച്ച ഫോണ്‍നമ്പറിലേയ്ക്ക് തിരിച്ചു വിളിക്കരുതെന്നും അവര്‍ പറഞ്ഞു. പണം ഇപ്പോള്‍ എത്തിച്ചാല്‍ ഇപ്പോള്‍ തന്നെ കുട്ടിയെ വിടാമോ എന്ന ചോദ്യത്തിന് രാവിലെ പണം വാങ്ങി കുട്ടിയെ വീട്ടിലെത്തിക്കാനാണ് തങ്ങളുടെ ​ബോസ് പറഞ്ഞിരിക്കുന്നത് എന്നായിരുന്നു മറുപടി.

കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് പരിചയമില്ലാത്ത നമ്പരില്‍നിന്ന് ഫോണ്‍ കോള്‍ എത്തിയത്. ആദ്യം ആവശ്യപ്പെട്ടത് അഞ്ചുലക്ഷം രൂപയാണ്. കുട്ടി സുരക്ഷിതയെന്നും വിളിച്ച സ്ത്രീ പറഞ്ഞു. ആദ്യ​ത്തെ ഫോണ്‍ വിളിച്ചത് കൊല്ലം പാരിപ്പള്ളിയിലെ ഒരു കടയില്‍ നിന്നാണെന്നാണ് വിവരം. കടയുടമയുടെ ഫോണ്‍ വാങ്ങിയാണ് ഒരു സ്ത്രീയാണ് ഫോണ്‍ വിളിച്ചത്. ഒപ്പമുണ്ടായിരുന്ന പുരുഷനോടൊപ്പം അവര്‍ ഒരു ഓട്ടോറിക്ഷയില്‍ തിരികെപ്പോയെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.

പച്ചയിൽ വെള്ള പുള്ളിയുള്ള ചുരിദാറും കറുപ്പ് ഷാളുമാണ് തട്ടിക്കൊണ്ടുപോയവരുടെ കൂട്ടത്തിലുള്ള സ്ത്രീ ധരിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷമാണ് ഫോൺ ചോദിച്ചതെന്നും വ്യാപാരി പറയുന്നു. ബിസ്കറ്റും റെസ്കും കേക്കും വാങ്ങി. പിന്നീട് ഓട്ടോറിക്ഷയില്‍ കയറി പോയി.​ സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെയാണ് ആറ് വയസുകാരിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ സിസിടിവി കേന്ദ്രികരിച്ചുള്ള അന്വേഷണം നടത്തുകയാണ് പോലീസ്. സംശയമുള്ള വാഹനങ്ങള്‍ പോലീസ് പരിശോധിക്കുമെന്ന അറിയിച്ചു.

കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ അറിയിക്കണം. സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ഒന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാണാതായത്. ഇന്ന് വൈകിട്ട് ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ച് കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് പരാതി. വെള്ള നിറത്തിലുള്ള കാറിലാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകന്‍ ജോനാഥാനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി. കുട്ടിയെ വീടിന് സമീപത്ത് വച്ചാണ് കടത്തികൊണ്ടുപോയതായിയാമ് ബന്ധുകള്‍ നല്‍കുന്ന വിവരം. എന്നാല്‍ സിസിടിവി ദൃഷ്യങ്ങളില്‍ നിന്ന് കാറിന്റെ നമ്പര്‍ വ്യക്തമല്ല. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് കൊട്ടാരക്കര ഡിെൈവഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group