മൂവാറ്റുപുഴയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്‌ക്കെതിരെ കാപ്പ ചുമത്തി. ഏനാനല്ലൂര്‍ കുഴുമ്പിത്താഴം സ്വദേശി ആന്‍സണ്‍ റോയിയെയാണ് കാപ്പ നിയമപ്രകാരം ജയിലിലടച്ചത്. മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ അവസാന വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനി നമിതയെ ആണ് ആന്‍സണ്‍ ബൈക്കിടിച്ച് കൊലപ്പെടുത്തിയത്.
ജൂലൈ 26ന് വൈകുന്നേരമായിരുന്നു സംഭവം നടന്നത്. നമിത റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ആന്‍സണിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിനിയ്ക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ ആന്‍സണിനെതിരെ പൊലീസ് നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ഈ കേസില്‍ മൂവാറ്റുപുഴ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുമ്പോഴാണ് പ്രതിക്കെതിരെ കാപ്പ ചുമത്തിയത്.
ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ റൂറല്‍ പൊലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂവാറ്റുപുഴ, വാഴക്കുളം എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വധശ്രമം, ദേഹോപദ്രവം തുടങ്ങി വിവിധ കേസുകളില്‍ പ്രതിയാണ് ആന്‍സണ്‍. ഇയാള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.
إرسال تعليق