ഇരിട്ടി: ടൂറിസം വകുപ്പ് ഏറ്റെടുത്ത് 8ലക്ഷം രൂപ മുടക്കി നവീകരിച്ച അര നൂറ്റാണ്ട് പഴക്കമുള്ള ആറളം ഫാം ഗസ്റ്റ്ഹൗസ് ടൂറിസം മന്തി പി .എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഗസ്റ്റ് ഹൗസ് ഉപയോഗിക്കുന്നതിന് ഓൺലൈൻ സംവിധാനം ഉണ്ടാക്കിയതോടെ ഒരു വർഷംകൊണ്ട് പത്ത് കോടിയുടെ വരുമാനം നേടാനായെന്ന് മന്ത്രി പറഞ്ഞു. തദ്ദേശീയരെക്കാൾ വിദേശ സഞ്ചാരികളാണ് പൊതുമരാമത്ത് വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും ഗസ്റ്റ്ഹൗസുകൾ കൂടുതലായി ഉപയോഗിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ സണ്ണിജോസഫ് എം എൽ എഅധ്യക്ഷനായി. ഡോ. വി. ശിവദാസൻ എം പി, കലക്ടർ എസ്. ചന്ദ്രശേഖർ, ഫാംഅഡ്മിനിസ്‌ട്രേറ്റീവ് ഓഫസീർ ഡോ. നിധീഷ്‌കുമാർ, സെക്യൂരിറ്റി ഓഫീസർ ആർ. ശീകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ബ്ലോക്ക് അംഗം വി. ശോഭ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ .പി. രാജേഷ്, വാർഡ് അംഗം മിനി ദിനേശൻ എന്നിവർ സംസാരിച്ചു.
ടൂറിസം വകുപ്പ് ഏറ്റെടുത്ത ആറളം ഫാം ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു.
News@Iritty
0
إرسال تعليق