മലപ്പുറം സ്വദേശി മുഹമ്മദ് സൈഫുദ്ദീൻ ജിദ്ദയിൽ മരണപ്പെട്ടു. 27 വയസായിരുന്നു. 2 വർഷം മുമ്പാണ് ജിദ്ദയിൽ പോയത്. സ്ട്രോക്ക് വന്ന് കഴിഞ്ഞ 20 ന് ജിദ്ദയിലെ അൽസഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.ഈ മാസം 24 ന് നാട്ടിൽ വരാനിരുന്നതാണ്.
അടുത്ത മാസം 19 ന് വിവാഹം നടത്താൻ നിശ്ചയം കഴിഞ്ഞതാണ്. വെട്ടത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ചേമ്പൻ മുഹമ്മദിന്റെ മകനാണ്, കാപ്പിലെ വെള്ളാപ്പുള്ളി കുഞ്ഞീവിയാണ് മാതാവ്.
നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് ഖബറടക്കും. അതിനായി KMCC രംഗത്തുണ്ട്.
إرسال تعليق