Join News @ Iritty Whats App Group

‘തീവണ്ടികള്‍’ സൂക്ഷിക്കുക; പുക കണ്ടാല്‍ വന്ദേഭാരത് നില്‍ക്കും; യാത്രക്കാര്‍ പുക വലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ വഴിയില്‍ നിന്നത് രണ്ട് തവണ

ട്രെയിനിനുള്ളിലെ ടോയ്‌ലെറ്റില്‍ പുക വലിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ വന്ദേ ഭാരതില്‍ കയറാതിരിക്കുക. കാരണം വന്ദേ ഭാരതില്‍ പുക വലിച്ചാല്‍ കനത്ത പിഴയും ലഭിക്കും യാത്രയും തടസപ്പെടും. കേരളത്തിന് പുതുതായി അനുവദിച്ച വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് തവണ അലാം മുഴങ്ങി വഴിയില്‍ നിന്നു. ട്രെയിനിലെ ടോയ്‌ലെറ്റിനുള്ളില്‍ യാത്രക്കാര്‍ പുക വലിച്ചതിനെ തുടര്‍ന്നാണ് വന്ദേ ഭാരത് പാതി വഴിയില്‍ നിന്നത്.

യാത്രക്കാര്‍ പുക വലിച്ചതിനെ തുടര്‍ന്ന് തിരൂര്‍, പട്ടാമ്പി എന്നിവിടങ്ങളിലാണ് ട്രെയിന്‍ അപ്രതീക്ഷിതമായി നിന്നത്. ടോയ്‌ലെറ്റിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സര്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് പാതി വഴിയില്‍ നിന്നത്. പുക വലിച്ചവരില്‍ നിന്ന് റെയില്‍വേ അധികൃതര്‍ കനത്ത പിഴയും ഈടാക്കിയിട്ടുണ്ട്. ട്രെയിനിന്റെ കോച്ചിലും ടോയ്‌ലെറ്റിലും ഉള്‍പ്പെടെ സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

നിശ്ചിത അളവില്‍ കൂടുതല്‍ പുക കണ്ടാല്‍ സെന്‍സര്‍ പ്രവര്‍ത്തിക്കുകയും ലോക്കോ കാബിന്‍ ഡിസ്‌പ്ലേയില്‍ അലാം മുഴങ്ങുകയും ചെയ്യും. തുടര്‍ന്ന് പുക ഉയര്‍ന്ന സ്ഥലം കൃത്യമായി സ്‌ക്രീനില്‍ തെളിയും. അലാം മുഴങ്ങിയാല്‍ ട്രെയിന്‍ നിറുത്തണമെന്ന് നിയമം ഉള്ളതിനാല്‍ ലോക്കോ പൈലറ്റ് ഉടന്‍ വണ്ടി നിര്‍ത്തും. തുടര്‍ന്ന് റെയില്‍വേയുടെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ പുകയുടെ ഉറവിടം കണ്ടെത്തി തീയില്ലെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമേ വീണ്ടും യാത്ര തുടരാനാകൂ.

Post a Comment

أحدث أقدم
Join Our Whats App Group