ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. കെ. കെ. ശൈലജ എം എൽ എ ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി. നന്ദകുമാർ, മാറത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ. മധുസൂധനൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ട്രസ്റ്റി ബോർഡ് ചെയർമാൻ എ.കെ. മനോഹരൻ, ട്രസ്റി ബോർഡ് മെമ്പർമാരായ കെ. ചന്ദ്രൻ, ടി. രാഘുനാഥൻ, കെ. രാജീവൻ, ആഘോഷകമ്മിറ്റി പ്രസിഡന്റ് കെ. രവീന്ദ്രനാഥ്, പൊന്നമ്മ ടീച്ചർ, ഇ. രാജേഷ് എന്നിവർ സംസാരിച്ചു. എക്സിക്യു്ട്ടീവ് ഓഫീസർ എം. അനോഹരൻ സ്വാഗതവും ടി. പ്രേമരാജൻ നന്ദിയും പറഞ്ഞു
മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി
News@Iritty
0
إرسال تعليق