Join News @ Iritty Whats App Group

ഹിന്ദു മതാനുഷ്ഠാന ചടങ്ങില്ലാതെ നടക്കുന്ന വിവാഹങ്ങള്‍ ഹിന്ദു വിവാഹങ്ങളായി അംഗീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി


ഹിന്ദു മതാനുഷ്ഠാന ചടങ്ങില്ലാതെ നടക്കുന്ന വിവാഹങ്ങള്‍ ഹിന്ദു വിവാഹങ്ങളായി അംഗീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. അനുഷ്ഠാനങ്ങള്‍ പ്രകാരമുള്ള വിവാഹമല്ലെങ്കില്‍, നിയമത്തിന്റെ കണ്ണില്‍ അതിനെ നിയമപരമായ വിവാഹമായി കാണാനാവില്ലെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ പറഞ്ഞു.

വിവാഹ മോചനം തേടാതെ തന്‍റെ ഭാര്യ സ്മൃതി സിങ്ങ് രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നു എന്നു കാണിച്ച് ഭർത്താവ് സത്യം സിങ്ങ് പരാതി നൽകിയിരുന്നു. എന്നാൽ സത്യം സിങ്ങിന്‍റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണം. വിവാഹ സമയത്ത് എഴുതവണ അഗ്‌നിയ്ക്ക് ചുറ്റും വലം വച്ചിരുന്നില്ലെന്നും അതുകൊണ്ട് ആദ്യ വിവാഹത്തിന് നിയമ സാധ്യത ഇല്ലെന്നും സ്മൃതി സിങ്ങ് വാദിച്ചു. തനിക്ക് ആദ്യ ഭർത്താവായ സത്യം സിങിന്‍റെ ഒപ്പം ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് പുനർ വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു.

അനുഷ്ഠാനമായ സപ്തപതി ചടങ്ങാണ് വിവാഹത്തെ നിയമപരമാക്കി മാറ്റുന്നത്. ഹിന്ദു നിയമത്തില്‍ സപ്തപതി ചടങ്ങ് പ്രധാനപ്പെട്ടതാണ്. 1995 ഹിന്ദു വൈവാഹിക നിയമമപ്രകാരമാണ് കോടതി യുവാവിന്‍റെ ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ ഈ കേസില്‍ ആചാരപ്രകാരമുള്ള ചടങ്ങിന്‍റെ കുറവുള്ളതായിട്ടാണ് തോന്നുന്നതെന്നു കോടതി പറഞ്ഞു. അഗ്‌നിയ്ക്ക് ചുറ്റും വലം വച്ചിരുന്നില്ലെന്ന യുവതിയുടെ വാദം കോടതി അംഗികരിച്ചു. ഹിന്ദു മതത്തിലെ പരമ്പരാഗത ചടങ്ങുകളും അനുഷ്ഠാനങ്ങളും പാലിച്ച് കൊണ്ടായിരിക്കണം വധു-വരന്‍മാര്‍ വിവാഹിതരാവേണ്ടത്.
സ്മൃതി സിങ്ങിന്റെ വിവാഹം 2017-ല്‍ സത്യം സിങ്ങുമായി

Post a Comment

أحدث أقدم
Join Our Whats App Group