Join News @ Iritty Whats App Group

മരുതോങ്കരയിൽ നിന്നുള്ള വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി വീണ ജോർജ്

കോഴിക്കോട് മരുതോങ്കരയിൽ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇക്കാര്യം ഐസിഎംആർ മെയിൽ വഴി അറിയിച്ചിവെന്ന് വീണ ജോർജ് വയനാട്ടിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 57 സാമ്പിളുകളിൽ 12 എണ്ണത്തിലാണ് ആന്റിബോഡി സ്ഥിരീകരിച്ചത്.

ഈ കണ്ടെത്തൽ നിപയെ പ്രതിരോധിക്കുന്നതിൽ വലിയൊരു മുതൽകൂട്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വിലയിരുത്തുന്നത്. നിപയുടെ രണ്ടാം ഘട്ടം വലിയ രീതിയിൽ ആളുകളെ ആശങ്കയിലാക്കിരുന്നു. ആദ്യഘട്ടത്തിലെ പോലെ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമോ എല്ലാവരും ആശങ്കപ്പെടുകയും ജനങ്ങൾക്കിടയിൽ ഇത് ഭീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു.

രണ്ടാമതും നിപ പടർന്നതിനെ തുടർന്ന് എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്ന ചോദ്യം എല്ലായിടത്തു നിന്നും ഉയർന്നിരുന്നു. ഇതിനെ കുറിച്ച് ഗവേഷകരും ആരോഗ്യ പ്രവർത്തകരും പഠനം നടത്തി കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് വവ്വാലുകളിൽ നിപ ആന്റിബോഡി സ്ഥിരീകരിച്ചെന്ന ആശ്വാസകരമായ വാർത്ത പുറത്തുവന്നിരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group