Join News @ Iritty Whats App Group

ക്യാമ്പസുകളില്‍ സജീവമാകാന്‍ കെ എസ് സി; വിദ്യാർത്ഥി സംഘടനയെ ശക്തമാക്കാൻ കേരള കോൺഗ്രസ് എം


കേരളത്തിലെ ക്യാമ്പസുകളെ ലക്ഷ്യമിട്ട് കേരള കോൺഗ്രസ് എം പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്.വിദ്യാർത്ഥി സംഘടനയെ ശക്തിപ്പെടുത്തുന്നതിലൂടെയാണ് പുതിയ നീക്കം. കോട്ടയത്ത് ചേര്‍ന്ന ജന്മദിനസമ്മേളനത്തിലാണ് കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ജോസ് കെ മാണി ആഹ്വാനം ചെയ്തത്.

കെ എസ് സിയെ എസ്എഫ്‌ഐ ഒപ്പം കൂട്ടണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലെത്തിയപ്പോൾ കെഎസ് സിയും ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ എസ്എഫ്ഐ മുന്നണി സംവിധാനങ്ങളെ പരിഗണിച്ചിരുന്നത് ക്യാംപസിനു പുറത്തുമാത്രമാണ് 

എസ്എഫ്ഐയുടെ ആ ശൈലി കെ എസ് സിക്ക് തിരിച്ചടിയായിരുന്നു.ക്യാമ്പസുകളില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ചു പോകണമെന്ന് ജോസ് കെ മാണി പറഞ്ഞു.കെഎസസിയുടെ വിഷയത്തില്‍ എന്ത് നിലപാടെടുക്കുമെന്നത് നിര്‍ണായകമാണ്.

എഐഎസ്എഫ്നെ പോലും ക്യാംപസുകളിൽ അംഗീകരിക്കാൻ എസ്എഫ്ഐ തയ്യാറായിട്ടില്ല. യൂണിയന്‍ പാനലില്‍ മറ്റൊരു സംഘടനക്ക് സീറ്റ് നല്‍കിയ ചരിത്രം എസ്എഫ്‌ഐക്കില്ല. കഴിഞ്ഞ ക്യാമ്പസ് ഇലക്ഷനിലും കെഎസ്‌സി മത്സരിച്ചത് സ്വതന്ത്രമായാണ്. ഈ സാഹചര്യം നിലനിൽക്കെയാണ് ജോസ് കെ മാണിയുടെ ആഹ്വാനം.

സ്വാധീനമുള്ള ക്യാമ്പസുകളില്‍ പോലും കെഎസ്‌സിയെ എസ്എഫ്‌ഐ ഒറ്റപ്പെടുത്തുന്നെന്ന വിമര്‍ശനം കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ് സി ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.

Post a Comment

أحدث أقدم
Join Our Whats App Group