Join News @ Iritty Whats App Group

'പാര്‍ട്ട് ടൈം ജോലിയിലൂടെ പണം'; സൈബര്‍ തട്ടിപ്പിന്റെ പുത്തന്‍ രീതികള്‍; മുന്നറിയിപ്പുമായി കേരള പൊലിസ്


കണ്ണൂര്‍• പാര്‍ട്ട് ടൈംജോലി ചെയ്ത് പണം സമ്ബാദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്, അത് മറ്റൊരു തട്ടിപ്പാണെന്ന് സൈബര്‍ പൊലിസ്.
കണ്ണൂര്‍ സൈബര്‍ പൊലിസില്‍ മാത്രം ഇത്തരത്തിലുള്ള 20ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് വലിയ സാമ്ബത്തിക നഷ്ടം തന്നെ സംഭവിച്ചേക്കാമെന്നും കണ്ണൂര്‍ സിറ്റി പൊലിസ് പുറത്തിറക്കിയ പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്‍സ്റ്റഗ്രാമില്‍ വന്ന ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് കണ്ണൂരിലെ യുവതിക്ക് പണം നഷ്ടമായത് ഇങ്ങനെയാണ്.., യുവതിക്ക് അയച്ചുകിട്ടിയ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരു വാട്‌സ്‌ആപ് അക്കൗണ്ടിലേക്ക് പോവുകയും അതില്‍ മറ്റൊരു ലിങ്ക് അയച്ചുകിട്ടുകയും ശേഷം ഫോണ്‍ നമ്ബറും ഇ - മെയില്‍ ഐ.ഡിയും കൊടുത്ത് ഒരു വാലറ്റ് ക്രിയേറ്റ് ചെയ്യാന്‍ ആവിശ്യപ്പെടുകയും ചെയ്തു. യുവതി വാലറ്റ് ക്രിയേറ്റ് ചെയ്ത ശേഷം വിവിധ ടാസ്‌ക്കുകള്‍ എന്ന രീതിയില്‍ പണം നിക്ഷേപിക്കാന്‍ ഗൂഗിള്‍ പേ നമ്ബര്‍, യു.പി.ഐ ഐ.ഡി, വിവിധ ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ അവര്‍ അയച്ചുകൊടുത്തതില്‍ പണം നിക്ഷേപിപ്പിച്ചാല്‍ ലാഭം, കമ്മിഷന്‍ എന്നിങ്ങനെ കൂടുല്‍ പണം സമ്ബദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതില്‍ യുവതി പണം അയച്ചുകൊടുക്കുമ്ബോള്‍ നേരത്തെ ക്രിയേറ്റ് ചെയ്ത വാലറ്റില്‍ അയച്ചു കൊടുത്ത പണത്തേക്കാള്‍ ഇരട്ടിയായി കാണിക്കുകയും ചെയ്യുന്നു. ഇത് കണ്ട യുവതി വീണ്ടും പണം നിക്ഷേപിക്കാന്‍ പ്രചോദിത ആവുകയും നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ പറ്റാതെ വന്നപ്പോള്‍ വീണ്ടും ഓരോ കാരണങ്ങള്‍ പറഞ്ഞ് കൂടുതല്‍ പണം നിക്ഷേപിക്കാന്‍ അവര്‍ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തതില്‍ കൊടുത്ത പണം തിരിച്ചു കിട്ടുന്നതിനു വേണ്ടി യുവതി കൂടുതല്‍ പണം നിക്ഷേപിക്കുകയും അതുവഴി യുവതിക്ക് വന്‍ തുക നഷ്ടമാവുകയും ചെയ്തു. ഇത്തരത്തിലുള്ള 20ഓളം കേസുകള്‍ കണ്ണൂര്‍ സൈബര്‍ പൊലിസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്താകെ വലിയ തുക ഇത്തരം തട്ടിപ്പിലൂടെ നഷ്ടമായിട്ടുണ്ടാകുമെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.

മുന്‍കരുതല്‍
ഓണ്‍ലൈന്‍ തൊഴില്‍ എന്നത് സൈബര്‍ കുറ്റകൃത്യങ്ങളുടെ ഒരു പ്രബലമായ രൂപമാണ്. അവിടെ തട്ടിപ്പുകാര്‍ വ്യാജ തൊഴില്‍ സാധ്യതകള്‍ കാണിച്ച്‌ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ജോലി തട്ടിപ്പിന് ഇരയാക്കുന്നു. വഞ്ചനയില്‍ ഉള്‍പ്പെടാതിരിക്കാന്‍ ചില മുന്‍കരുതലുകളും പൊതുവായ രീതികളും മനസിലായിക്കിയിരിക്കുന്നത് നല്ലതായിരിക്കും. നിയമസാധുതയെക്കുറിച്ച്‌ നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ ആധാര്‍ നമ്ബര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ നല്‍കരുത്. ഓണ്‍ലൈന്‍ തൊഴില്‍ വാഗ് ദാനം ലഭിക്കുമ്ബോള്‍, നമ്മള്‍ ചെയ്യുന്ന ജോലിക്ക് അവര്‍ ആദ്യം നമ്മോളോട് പണം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത്തരം വാഗ് ദാനങ്ങള്‍ സൈബര്‍ ലോകത്തെ മറ്റൊരു തട്ടിപ്പിന്റെ തുടക്കമാണെന്ന് അനുമാനിക്കാം.

ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിങ്ങള്‍ ഇരയാവുകയാണെകില്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലിസ് സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ (https://cybercrime.gov.in/) നമ്ബറായ 1930 ല്‍ വിളിച്ച്‌ പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


Post a Comment

أحدث أقدم
Join Our Whats App Group