കളമശേരി സ്‌ഫോടനത്തെത്തുടര്‍ന്നുള്ള സാഹചര്യത്തില്‍ മുഖ്യമന്ത്രി സര്‍വ്വ കക്ഷിയോഗം വിളിച്ചു. നാളെ രാവിലെ സെക്രട്ടറിയേറ്റില്‍ 10 മണിക്കാണ് സര്‍വ്വ കക്ഷി യോഗം വിളിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവുമായി സംസാരിച്ച ശേഷമാണ് യോഗം വിളിച്ചത്. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
ഇന്ന് വൈകീട്ട്് മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തെത്തും. അതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് അറിയുന്നത്. കേരളത്തിന്റെ സൗഹാര്‍ദ്ദാന്തരീക്ഷത്തിന് വിഘാതമാകുന്ന തരത്തില്‍ ഈ സാഹചര്യങ്ങള്‍ ഉപയോഗിക്കപ്പെടരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അത് കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
സ്‌ഫോടനത്തെത്തുടര്‍ന്ന് കേരളത്തില്‍ ഉണ്ടായിരിക്കുന്നത് ഗുരുതരമയ സാചര്യമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്്. എല്ലാ ജാതി മതവിഭാഗങ്ങളും ഒരുമയോട് കഴിയുന്ന കേരളത്തില്‍ അതിന് ഒരു തരത്തിലും ഭംഗം ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.
إرسال تعليق