യുഎന്‍ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് രാജി വെക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്രസഭയിലെ ഇസ്രയേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍.
സ്ത്രീകളെയും കുഞ്ഞുങ്ങളെയും വൃദ്ധരെയും കൂട്ടക്കൊല നടത്തുന്നതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കാൻ തയാറാകാത്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാന്‍ യോഗ്യനല്ല ഉടൻ രാജി വെക്കണമെന്ന് ഗിലാഡ് എര്‍ദാന്‍.
ഇസ്രായേൽ പൗരന്മാർക്കും യഹൂദ ജനതയ്ക്കുമെതിരെ ചെയ്ത ഏറ്റവും ഭീകരമായ അതിക്രമങ്ങളിൽ അനുകമ്പ കാണിക്കുന്നവരോട് സംസാരിക്കുന്നതിൽ ന്യായീകരണമോ അർത്ഥമോ ഇല്ലെന്നും ഗിലാഡ് എര്‍ദാന്‍ പറഞ്ഞു.
ഹമാസിന്റെ ആക്രമണം ശൂന്യതയിൽ നിന്ന് ഉണ്ടായതല്ലെന്ന് അന്റോണിയോ ഗുട്ടെറസിന്റെ ആരോപണമാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്.
إرسال تعليق