Join News @ Iritty Whats App Group

ഇസ്രായേൽ- ഹമാസ് സംഘർഷം: ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു

ഇസ്രായേൽ- ഹമാസ് സംഘർഷം ആഗോള വിപണിയെയും ബാധിക്കുന്നു. ആഗോളവിപണയിൽ എണ്ണവില കുതിച്ചുയരുകയാണ്. ഇന്ന് വിലയിൽ നാല് ശതമാനം വർധനയാണ് ഉണ്ടായത്. ബാരലിന് 89 ഡോളറിലേക്കാണ് എണ്ണവില ഉയർന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ എണ്ണവിലയാണ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുതിച്ചുയരുന്നത്. ആഗോളവിപണിയിൽ എണ്ണവില വർധിക്കുന്നത് രാജ്യത്തെ ഓഹരി വിപണിക്കും തിരിച്ചടിയായിട്ടുണ്ട്. നിക്ഷേപകരുടെ ആസ്തിയിൽ നാല് ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം മൂല്യം 320 ലക്ഷം കോടിയിൽ നിന്ന് 316 കോടിയായി.

സെൻസെക്‌സിൽ 469 പോയിന്റ് നഷ്ടത്തിൽ 65,525ലും നിഫ്റ്റി 141 പോയിന്റ് താഴ്ന്ന് 19,511ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിപിസിഎൽ, അദാനി പോർട്‌സ്, ടാറ്റ സ്റ്റീൽ, അദാനി എന്റർപ്രൈസസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലുള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group