കൊച്ചി: പൗരത്വ ഭേഗദതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് പിന്‍വലിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കാനും കേസ് പിന്‍വലിക്കുന്ന നടപടികള്‍ വേഗത്തിലാക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
പൗരത്വ നിയമ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേരളത്തില്‍ 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത. 8000 ഓളം പേരെ പ്രതിചേര്‍ത്തിരുന്നു. ഇതില്‍ 34 കേസുകള്‍ പിന്നീട് പിന്‍വലിച്ചിരുന്നു. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം(സിഎഎ)യ്‌ക്കെതിരെ രാജ്യവ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായാണ് കേരളത്തിലും പ്രക്ഷോഭങ്ങള്‍ നടന്നത്.
إرسال تعليق