പേരാവൂര്‍: കെ.സുധാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പേരാവൂര്‍ താലൂക്ക് ആശുപത്രി ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന് അനുവദിച്ച മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനത്തിന്‍റെ ഫ്‌ളാഗ് ഓഫ് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി നിര്‍വഹിച്ചു.
ജില്ലയിലെ 24 പ്രൈമറി ഹെല്‍ത്ത് സെൻറര്‍ പരിധിക്കുള്ളില്‍പെടുന്ന 45 ആദിവാസി കോളനിയില്‍ താമസിക്കുന്നവര്‍ക്കാണ് ഈ യുണിറ്റിന്‍റെ ഉപയോഗം ലഭിക്കുക. ഡോക്ടറും, പാരമെഡില്‍ സ്റ്റാഫും അടയ്ക്കം അഞ്ച് ജീവനക്കാരാണ് ഈ മൊബൈല്‍ ഡിസ്പെൻസറി വാഹനത്തില്‍ ഉണ്ടാകുക. രോഗികളെ പരിശോധിക്കാനും അടിയന്തര ചികില്‍സ നല്‍കുവാനുള്ള സജ്ജീകരണങ്ങളും ഈ വാഹനത്തിലുണ്ട്.
ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുധാകരൻ, പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. വേണുഗോപാലൻ, ആശുപത്രി സൂപ്രണ്ട് ഡോ. എച്ച്. അശ്വിൻ, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ ജൂബിലി ചാക്കോ, എം. ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
إرسال تعليق