തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ വളയല്‍ സമരം തുടങ്ങിയതോടെ സെക്രട്ടേറിയേറ്റ് പരിസരം സ്തംഭിച്ചു. രാവിലെ ആറു മണിയോടെ കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള എല്ലാ വഴികളും പ്രതിപക്ഷം ഉപരോധിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അല്ലിത് കൊള്ളക്കാര്‍ എന്ന ആരോപണം ഉന്നയിച്ചാണ് സമരം. വിവിധ അഴിമതിയാരോപണങ്ങള്‍ നടത്തിയാണ് സമരം. അഞ്ചു മാസത്തിനിടെ രണ്ടാം തവണയാണ് യുഡിഎഫ് പ്രതിഷേധം വരുന്നത്. സമരം അല്‍പ്പസമയത്തിനുള്ളില്‍ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
അഴിമതിയില്‍ സര്‍ക്കാര്‍ മറുപടി പറയുന്നില്ല, അന്വേഷണം പ്രഖ്യാപിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് യുഡിഎഫ് നടത്തുന്നത്. സമരത്തെ തുടര്‍ന്ന് പോലീസ് ഗതാഗതനിയന്ത്രണം വരുത്തിയതോടെ നഗരത്തിലേക്കുള്ള യാത്രക്കാര്‍ വലഞ്ഞു. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള എല്ലാ ഗേറ്റുകളും ഉപരോധിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ന് മന്ത്രിസഭായോഗം കൂടി നടക്കുന്ന സാഹചര്യത്തില്‍ മന്ത്രിമാരുടെ വാഹനങ്ങള്‍ പ്രവേശിക്കേണ്ട സാഹചര്യം മുന്‍ നിര്‍ത്തി പോലീസ് നേരത്തേ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.
സമരത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലേക്കുള്ള പാതയില്‍ പോലീസ് വലിയ ഗതാഗത നിയന്ത്രണം കൊണ്ടുവന്നു. ഇതോടെ നഗരം സ്തംഭിച്ച അവസ്ഥയിലാണ്. സെക്രട്ടറിയേറ്റിലേക്കുള്ള എല്ലാ പ്രധാന റോഡുകളില്‍ നിന്നും വാഹനങ്ങള്‍ തിരിച്ചുവിടുകയാണ്. തമ്പാനൂര്‍, പാളയം, എംജിറോഡ്, ബേക്കറി ജംഗ്ഷന്‍ എന്നിവിടങ്ങളിലെല്ലാം വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം ഉടന്‍ സമരവേദിയില്‍ എത്തിച്ചേരും. സെക്രട്ടേറിയേറ്റിലേക്കുള്ള എല്ലാ വഴികളും കെട്ടിയടച്ചു.
إرسال تعليق