Join News @ Iritty Whats App Group

ഞെട്ടിപ്പിച്ചു, ലജ്ജാകരം; ഇസ്രയേല്‍- ഹമാസ് വിഷയത്തില്‍ യു.എന്‍ പ്രമേയത്തില്‍ വിട്ടുനിന്ന ഇന്ത്യയുടെ നടപടിയോട് പ്രിയങ്ക ഗാന്ധി

ന്യുഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന് വിരാമം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ കൊണ്ടുവന്ന പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ നടപടി ഞെട്ടിക്കുന്നതും ലജ്ജാകരവുമാണെന്ന് അവര്‍ പ്രതികരിച്ചു. കണ്ണിന് പകരം കണ്ണ് എന്ന വാദം ലോകത്തെ മുഴുവന്‍ അന്ധകാരത്തിലാക്കി. ഒരു നിലപാട് എടുക്കാന്‍ കഴിയാത്തത് ഈ രാജ്യം ഇതുവരെ നിലകൊണ്ടതിനെല്ലാം എതിരാണെന്നും പ്രിയങ്ക പറഞ്ഞു.

ഗാസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാനുള്ള വോട്ടിംഗില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. അക്രമരാഹിത്യം, സത്യം എന്നീ തത്വങ്ങളാണ് രാജ്യത്തിന്റെ അടിസ്ഥാനം. ഈ തത്വത്തിന് വേണ്ടിയാണ് നമ്മുടെ സ്വാതന്ത്ര്യ സമര പോരാളികള്‍ ജീവന്‍ വെടിഞ്ഞത്. ഈ അടിസ്ഥാന തത്വങ്ങള്‍ തന്നെയാണ് നമ്മുടെ രാജ്യത്തിന്റെ ഭരണഘടന രൂപപ്പെടുത്തിയതും. - പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم
Join Our Whats App Group