തലശേരി: സ്പെഷൽ സബ് ജയിലിനു മുന്നിൽ പോലീസിനും ജയിൽ കിച്ചൻ കരാറുകാരനുംനേരേ ആക്രമണം. ഒരാൾ അറസ്റ്റിൽ. പാനൂർ അരയാക്കൂൽ സ്വദേശി ബിജു എന്ന ജന്മീന്റവിട ബിജുവിനെ (45 ) യാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. ജയിലിലെ കിച്ചൺ കരാറുകാരനായ പ്രസാദിനു നേരേയാണ് ആദ്യം അക്രമമുണ്ടായത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എ എസ്ഐ ജയകൃഷ്ണന്റെ മുഖത്തു കുത്തുകയും ഷോളറിന് അടിക്കുകയും ചെയ്ത പ്രതിയെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
നിരവധി കേസുകളിൽ പ്രതിയായ ബിജു അടുത്ത നാളിലാണ് ജയിൽ മോചിതനായത്.
إرسال تعليق