കളമശേരിയില്‍ യഹോവാ സാക്ഷികളുടെ കണ്‍വെന്‍ഷനില്‍ സ്‌ഫോടനം നടത്തിയെന്നകാശപ്പെട്ടു കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഡൊമനിക് മാര്‍ട്ടിനെ പൊലീസ് ചോദ്യ്ം ചെയ്യുന്നതായി ക്രമസമാധാന ചുതമലയുള്ള എ ഡി ജി പി എം ആര്‍ അജിത്ത് കുമാര്‍ വ്യക്തമാക്കി.
ബോംബ് വച്ചത് താനാണെന്ന് ഇയാള്‍ സ്വയം അവകാശപ്പെടുന്നതല്ലാതെ മറ്റൊന്നും പൊലീസിന്അറിയില്ലന്ന് എം ആര്‍അജിത്ത്് കുമാര്‍ പറഞ്ഞു. പ്രാഥമികമായി ഇയാള്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നത്. ബോംബ് വച്ചത് താനാണ് ഇത് തെളിയിക്കുന്ന ചില രേഖകള്‍ തന്റെ കൈവശം ഉണ്ടെന്ന് ഇയാള്‍ പൊലീസ് പറഞ്ഞു.
ഇയാള്‍ പറയുന്ന കാര്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. അത് കൊണ്ട് തന്നെ ഇയാളേ തൃശൂരിലേക്ക കൊണ്ടുവന്ന് ചോദ്യം ചെയ്യാനാണ് ഇപ്പോള്‍ പൊലീസ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.
إرسال تعليق