കാക്കയങ്ങാട് : എം.എസ്.എഫ് നല്ലൂർ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം സീതി സാഹിബ് മെമ്മോറിയൽ ട്യൂഷൻ സെന്റർ ആരംഭിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായാണ് സൗജന്യ ട്യൂഷൻ ക്ലാസ്സാണ് നടക്കുന്നത്. ട്യൂഷൻ സെന്റർ ഉദ്ഘാടനം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് നസീർ പുറത്തിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ, എം എസ് എഫ് ജില്ലാ സെക്രട്ടറി കെ പി റംഷാദ്, പി സി ഷംനാസ് മാസ്റ്റർ, വി ശമൽ,സി കെ സാദിഖ്,സ്വാലിഹ് എന്നിവർ സംസാരിച്ചു. സെന്റർ ഉദ്ഘാടനത്തോട് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈടൻസ് ക്ലാസിന് സൈഫുദ്ധീൻ വാദിറഫ നേതൃത്വം നൽകി.
എം.എസ്.എഫ് സീതി സാഹിബ് മെമ്മോറിയൽ സൗജന്യ ട്യൂഷൻ സെന്റർ ആരംഭിച്ചു.
News@Iritty
0
إرسال تعليق