തലശ്ശേരി: ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ട്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി ചികിത്സക്കായി കൊണ്ടുവന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് കൊമ്പൻചെല്ലിവണ്ടിനെ കണ്ടെത്തിയത്.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് നൽകിയ പ്രാഥമിക ചികിത്സയിൽ ആരോഗ്യനിലയിൽ മാറ്റം വരാത്തതിനാൽ എൻഡോസ്കോപ്പി ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊമ്പൻചെല്ലി വണ്ട് തൊണ്ടയിൽ കുടുങ്ങിയത് മനസ്സിലാക്കിയത്. അപ്പോൾ തന്നെ ആശുപത്രിയിലെ എമർജൻസി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇ.എൻ.ടി. വിഭാഗവും സംയുക്തമായി കുട്ടിയുടെ തൊണ്ടയിൽ നിന്നും വണ്ടിനെ പുറത്തെടുത്തു.
കുഞ്ഞ് ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു. ചികിത്സ വൈകിയിരുന്നെങ്കിൽ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
إرسال تعليق