Join News @ Iritty Whats App Group

ഇ­​സ്ര­​യേ​ല്‍-​ഹ­​മാ­​സ് യു­​ദ്ധം തു­​ട­​രു­​ന്ന­​തിനിടെ സി­​റി­​യ­​യിൽ ര­​ണ്ടി​ട­​ത്ത് അ­​മേ­​രി­​ക്ക­​യു­​ടെ വ്യോ­​മാ­​ക്ര­​മ­​ണം

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ­​സ്ര­​യേ​ല്‍-​ഹ­​മാ­​സ് യു­​ദ്ധം തു­​ട­​രു­​ന്ന­​തി­​നി​ടെ സി­​റി­​യ­​യി​ല്‍ ര­​ണ്ടി​ട­​ത്ത് അ­​മേ­​രി­​ക്ക­​യു­​ടെ വ്യോ­​മാ­​ക്ര­​മ­​ണം. ഇ­​റാ­​ന്‍റെ പി­​ന്തു­​ണ­​യു­​ള്ള സാ​യു​ധ​സം­​ഘ­​ങ്ങ­​ളു­​ടെ താ­​വ­​ള­​ങ്ങ­​ളി­​ലാ­​ണ് ആ­​ക്ര​മ­​ണം ന­​ട­​ത്തി­​യ​ത്. പ­​ശ്ചി­​മേ­​ഷ്യ​ന്‍ യു­​ദ്ധ­​ത്തി­​ന്‍റെ ഭാ­​ഗ­​മാ­​യ​ല്ല ആ­​ക്ര­​മ­​ണ­​മെ­​ന്ന് അ­​മേ­​രി­​ക്ക വ്യ­​ക്ത­​മാ​ക്കി.

ക­​ഴി­​ഞ്ഞ ഒ­​രാ­​ഴ്­​ച­​യാ­​യി അ­​മേ­​രി­​ക്ക­​യി​ലും സി­​റി­​യ­​യി­​ലു­​മു­​ള്ള അ­​മേ­​രി­​ക്ക­​യു­​ടെ സൈ​നി­​ക താ­​വ­​ള­​ങ്ങ​ള്‍­​ക്കു­​നേ­​രേ നി​ര­​ന്ത­​ര ആ­​ക്ര​മ­​ണം ഉ­​ണ്ടാ­​യി­​രു­​ന്നു. സ്‌­​ഫോ­​ട­​ന­​ത്തി­​ന്‍റെ ആ­​ഘാ­​ത­​ത്തി­​ലു​ണ്ടാ­​യ ഹൃ­​ദ­​യാ­​ഘാ­​തം മൂ­​ലം അ­​മേ­​രി­​ക്ക­​യു­​ടെ ഒ­​രു കോ​ണ്‍­​ട്രാ­​ക്ട​ര്‍­​ക്ക് ജീ­​വ​ന്‍ ന­​ഷ്ട­​മാ­​യി­​രു​ന്നു.

ആ­​ക്ര­​മ­​ണ­​ത്തി​ല്‍ 23 അ­​മേ­​രി­​ക്ക​ന്‍ സൈ­​നി­​ക​ര്‍­​ക്ക് പ­​രി­​ക്കേ​റ്റു. ഇ­​റാ­​ന്‍റെ പി­​ന്തു­​ണ­​യു­​ള്ള ഷി­​യ സാ­​യു­​ധ­​സം­​ഘ­​ങ്ങ​ള്‍ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ­​ത്ത­​ര­​വാ­​ദി­​ത്വം ഏ­​റ്റെ­​ടു­​ത്ത് രം­​ഗ­​ത്തു­​വ­​ന്നി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് അ­​മേ­​രി­​ക്ക തി­​രി­​ച്ച­​ടി­​ച്ച​ത്.

ഇ­​റാ​ന്‍ പി­​ന്തു­​ണ­​യു­​ള്ള സാ­​യു­​ധ­​സം­​ഘ­​ങ്ങ​ള്‍­​ക്ക് നേ­​രേ ആ­​ക്ര​മ­​ണം ന​ട​ത്താ​ന്‍ ത­​ങ്ങ​ള്‍ നി​ര്‍­​ബ­​ന്ധി­​ത­​രാ­​യെ­​ന്ന് അ­​മേ­​രി­​ക്ക​ന്‍ പ്ര​തി­​രോ­​ധ സെ­​ക്ര​ട്ട­​റി ലോ­​യി​ഡ് ഓ­​സ്റ്റി​ന്‍ പ്ര­​സ്­​താ­​വ­​ന­​യി​ല്‍ അ­​റി­​യി​ച്ചു.

ഇ­​സ്ര­​യേ​ലി­​നൊ­​പ്പം ചേ​ര്‍­​ന്നു­​ള്ള ആ­​ക്ര­​മ­​ണ­​മ​ല്ല ഇ­​ത്. അ­​മേ­​രി­​ക്ക​ന്‍ പൗ­​ര­​ന്മാ​ര്‍­​ക്ക് നേ­​രെ ഇ­​റാ​ന്‍ പ്ര­​കോ​പ­​നം ഉ­​ണ്ടാ­​ക്കി­​യാ​ല്‍ തി­​രി­​ച്ച­​ടി­​ക്കു­​മെ­​ന്ന സൂ­​ച­​ന ന​ല്‍­​കു­​ക മാ­​ത്ര­​മാ­​ണ് ഉ­​ദ്ദേ­​ശ്യ­​മെ​ന്നും അ­​ദ്ദേ­​ഹം വ്യ­​ക്ത­​മാ​ക്കി.

Post a Comment

أحدث أقدم
Join Our Whats App Group