കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്റിലുണ്ടായ സ്‌ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥരെല്ലാം അവിടെ എത്തിയിട്ടുണ്ടെന്നും ഡിജിപി അടക്കമുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉടനെത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഒരാള്‍ മരണപ്പെട്ടു. രണ്ടു പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നു രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനമുണ്ടായത്. അര മണിക്കൂറിനിടയില്‍ പല തവണ പൊട്ടിത്തെറിയുണ്ടായതായാണ് വിവരം. പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് വിവരം. കൂടുതല്‍ ഫയര്‍ഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു
ഏകദേശം 2000-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. എല്ലാവരും പ്രാര്‍ത്ഥനാ സമയത്ത് കണ്ണടച്ചിരിക്കുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്.
إرسال تعليق