ബിജെപി ബന്ധം ഉപേക്ഷിച്ചു നടി ഗൗതമി. ഇന്നാണ് ഗൗതമി രാജിക്കാര്യം പ്രഖ്യാപിച്ചത്. വ്യക്തിപരമായി പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടി കൂടെ നിന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
ഗൗതമിക്ക് ബിജെപിയുമായുള്ള ബന്ധത്തിനു കാൽ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 25 വർഷം മുമ്പാണ് ഗൗതമി പാർട്ടിയിൽ ചേർന്നത്, എന്നാൽ ഒരു പ്രതിസന്ധി ഘട്ടമെത്തിയപ്പോൾ പാർട്ടി കൂടെ നിന്നില്ല. അതിനാലാണ് താൻ രാജിവെക്കുന്നത് എന്ന് നടി അറിയിച്ചു.
ബിൽഡർ അളകപ്പൻ എന്ന വ്യക്തിക്കു നേരെയാണ് നടിയുടെ ആരോപണം. വ്യക്തിഗത ആവശ്യത്തിനായി സ്വന്തം പേരിലുള്ള 46 ഏക്കർ ഭൂമി വിൽപന നടത്തുന്നതിനായി ഗൗതമി തീരുമാനിച്ചിരുന്നു. അത് വിൽക്കാൻ തന്നെ സഹായിക്കാമെന്ന് ബിൽഡർ അളഗപ്പനും ഭാര്യയും സഹായ വാഗ്ദാനം നൽകി.
അങ്ങനെ അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകിയെന്നും പക്ഷേ അളഗപ്പനും കുടുംബവും ഗൗതമിയുടെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കി 25കോടിയുടെ സ്വത്ത് കെെക്കലാക്കി എന്നാണ് ഗൗതമിയുടെ ആരോപണം.
ഈ ഘട്ടത്തിൽ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും ഒരു പിന്തുണ ലഭിച്ചില്ലെന്നും അവരിൽ പലരും തന്നെ ചതിക്കുകയും സമ്പാദ്യം കവരുകയും ചെയ്ത ആ വ്യക്തിയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തെന്നും ഗൗതമി പറഞ്ഞു.
വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തു വകകൾ തട്ടിയെടുത്ത വ്യക്തിയെ പാർട്ടി അംഗങ്ങൾ പിന്തുണച്ചുവെന്നും രാജിക്കത്തിൽ ഗൗതമി ആരോപിച്ചു.
إرسال تعليق