ആലുവ മഹനാമി ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
കോണ്‍ഗ്രസ് നേതാവിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി.ടി പോളിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലുവ മഹനാമി ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
അന്വേഷിച്ചെത്തിയ സുഹൃത്താണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് ഹോട്ടല്‍ അധികൃതരെയും പോലീസിനെയും ഉടനെ വിവരം അറിയിച്ചു. ഇന്നു പകല്‍ 12.30 നാണ് പോള്‍ ഹോട്ടലില്‍ മുറി എടുത്തത്. പോലീസ് നടത്തിയ പരിശോധനയില്‍ മുറിയില്‍ നിന്ന് മൊബെലും ബാഗും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
إرسال تعليق