ടെൽ അവീവ്: ഹമാസ് ആക്രമണത്തിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കുറ്റപ്പെടുത്തി ഇസ്രേലി മാധ്യമങ്ങൾ.
സുരക്ഷാകാര്യങ്ങളിലെ അന്തമില്ലാത്ത അറിവിന്റെയും രാഷ്ട്രീയകാര്യങ്ങളിലെ തഴക്കത്തിന്റെയും പേരിൽ അഹങ്കരിക്കുന്ന നെതന്യാഹു മാത്രമാണ് ആക്രമണത്തിന്റെ ഉത്തരവാദിയെന്നു ഹാരറ്റ്സ് ദിനപത്രത്തിലെ മുഖപ്രസംഗം ആരോപിച്ചു.
പലസ്തീൻകാരുടെ അവകാശങ്ങളെ പരസ്യമായി നിഷേധിക്കുന്ന വിദേശനയവും അനധികൃത കുടിയേറ്റ പദ്ധതികളും പിന്തുടരുന്നതിലൂടെ ഇസ്രയേൽ നേരിടുന്ന അപകടം മനസിലാക്കുന്നതിൽ പ്രധാനമന്ത്രി പൂർണമായി പരാജയപ്പെട്ടു.
തീവ്രനിലപാടുകാരായ ബെൻ ഗവീറിനും ബെസാലെൽ സ്മോട്രിച്ചിനും സുപ്രധാന മന്ത്രിപദവികൾ നല്കിയതും തെറ്റാണെന്നും മുഖപ്രസംഗത്തിൽ വിമർശിച്ചു.
ഇസ്രയേലിൽ പ്രചാരത്തിൽ മൂന്നാമതുള്ള ഹാരറ്റ്സ് മറ്റു രാജ്യങ്ങളിലും വ്യാപകമായി വായിക്കപ്പെടുന്ന പത്രമാണ്.
إرسال تعليق