പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാൻ സാധിക്കാതെ വരുമ്പോൾ എല്ലാവരും കണ്ട് പഠിക്കേണ്ട പാഠ പുസ്തകമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് മുരളി തുമ്മാരക്കുടി.
ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം മുരളി തുമ്മാരക്കുടി പറഞ്ഞിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങൾ വരുന്ന സമയത്ത് അവ എങ്ങനെ കെെകാര്യം ചെയ്യുന്നു, ജനങ്ങളോട് എങ്ങനെ സംവദിക്കുന്നത് എന്നതിലൊക്കെ ഒരു പാഠപുസ്തകമാണ് മുഖ്യമന്ത്രി എന്ന് അദ്ദേഹം കുറിച്ചു. പുതിയ തലമുറ നേതാക്കൾ നോക്കി പഠിച്ചു വക്കുന്നത് നല്ലതാണെന്നും മുരളി തുമ്മാരക്കുടി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
ക്രൈസിസ് മാനേജ്മെന്റിന്റെ പാഠപുസ്തകം, എങ്ങനെയാണ് ഒരു ക്രൈസിസ് കൈകാര്യം ചെയ്യുന്നത്, ക്രൈസിസിന്റെ സമയത്ത് ജനങ്ങളോട് എങ്ങനെയാണ് സംവദിക്കുന്നത് എന്നതിലൊക്കെ ഒരു പാഠപുസ്തകമാണ് നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ. പുതിയ തലമുറ നേതാക്കൾ നോക്കി പഠിച്ചു വക്കുന്നത് നല്ലതാണ്.
മുരളി തുമ്മാരുകുടി
إرسال تعليق