Join News @ Iritty Whats App Group

ലൈസൻസ് റദ്ദാക്കിയ ഡ്രൈവറെ ഉപയോഗിച്ച്‌ സര്‍വീസ് നടത്തിയ ബസ് ഇരിട്ടിയിൽ ആര്‍ടിഒ പിടികൂടി

ഇരിട്ടി: ലൈസൻസ് റദ്ദാക്കിയ ഡ്രൈവറെ ഉപയോഗിച്ച്‌ സര്‍വീസ് നടത്തിയ ബസിന് ആര്‍ടിഒയുടെ പിടിവീണു. ഇരിട്ടി-തലശേരി റൂട്ടില്‍ ഓടുന്ന സാഗര്‍ ബസിലെ ഡ്രൈവര്‍ കെ.സി.

തോമസിനെയാണ് മട്ടന്നൂര്‍ ആര്‍ടിഒ എൻഫോഴ്‌സ്‌മെന്‍റ് സംഘം നടത്തിയ പരിശോധനയില്‍ ഇരിട്ടി ബസ്‌സ്റ്റാൻഡില്‍ വച്ച്‌ പിടികൂടിയത്.

ഏതാനും ദിവസങ്ങള്‍ക്കു മുന്പു തോമസ് ഓടിച്ചിരുന്ന സാഗര്‍ ബസ് ഇരിട്ടി പയഞ്ചേരി മുക്കില്‍ ഒരാള്‍ക്ക് തട്ടി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇരിട്ടി ജോയിന്‍റ് ആര്‍ടിഒ മൂന്നു മാസത്തേക്ക് ഇദ്ദേഹത്തിന്‍റെ ലൈസൻസ് സസ്പെൻഡു ചെയ്തിരുന്നു. 

കണ്ണൂര്‍ എൻഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ എ.സി. ഷീബയ്ക്ക് ലഭിച്ച രഹസ്യ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് ബസിലെ യാത്രക്കാരെ ഇറക്കി മറ്റൊരു ബസിലേക്കു മാറ്റിയശേഷം തുടര്‍നടപടികള്‍ക്കായി ഇരിട്ടി ആര്‍ടിഒക്ക് കൈമാറി. 

ഡ്രൈവറുടെ ലൈസൻസ് പൂര്‍ണമായും റദ്ദാക്കാൻ തക്ക കുറ്റകൃത്യമാണു നടന്നതെന്ന് എൻഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ എ.സി. ഷീബ പറഞ്ഞു. പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടര്‍ ഷെല്ലി, അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടര്‍മാരായ ശ്രീജിത്ത്, ശ്രീനാഥ്‌ എന്നിവര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group